മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി


പ്രദീപ് പുറവങ്കര

ജിസാൻ: സൗദി അറേബ്യയിലെ ജിസാനിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ഷെർളി ഡേവിഡ് ജേക്കബ് (34) നിര്യാതയായി. പത്തനംതിട്ട റാന്നി സ്വദേശിനിയായ ഇവർ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഈ മാസം അഞ്ചാം തീയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷെർളിക്ക് ഇന്നലെ വൈകിട്ടോടെ ഹൃദയാഘാതം സംഭവിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് മരണസമയത്ത് കൂടെയുണ്ടായിരുന്നു.

കഴിഞ്ഞ എട്ട് വർഷമായി ജിസാനിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഷെർളി. ഭർത്താവ് ജോബിൻ നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

article-image

saadsadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed