സൗദിക്കു നേരെ ഇറാന്റെ മിസൈൽ - ഡ്രോൺ ആക്രമണം: റിയാദിലും കിഴക്കൻ പ്രവിശ്യയിലും ലക്ഷ്യമിട്ട് നീക്കം; ശക്തമായി പ്രതിരോധിച്ച് സൗദി സേന
ഷീബ വിജയൻ
റിയാദ്: മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ്റെ വൻ മിസൈൽ - ഡ്രോൺ ആക്രമണം. റിയാദ് മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലസ്റ്റിക് മിസൈലുകളിൽ ഒന്ന് സൗദി പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. മറ്റ് രണ്ട് മിസൈലുകൾ ജനവാസമില്ലാത്ത മേഖലയിൽ പതിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
മിസൈലുകൾക്ക് പുറമെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളും സൗദി സേന ആകാശത്തുവെച്ച് നശിപ്പിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ മേഖലയിൽ മാത്രം 69 ഓളം ഡ്രോൺ ആക്രമണങ്ങളാണ് സൗദി പരാജയപ്പെടുത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ അയൽരാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ഈ നീക്കം മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് നേരെ ആരംഭിച്ച സൈനിക നീക്കം 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നാണ് വാഷിംഗ്ടണിൻ്റെ വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ നിലയങ്ങൾ, വിമാനത്താവളങ്ങൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടരുമ്പോഴും, തങ്ങളുടെ പ്രതിരോധ കവചം ശക്തമായി തന്നെ നിലകൊള്ളുകയാണെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി.
dfdfdf



