സൗദിയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം: 12 അമേരിക്കൻ സൈനികർക്ക് പരിക്ക്
പ്രദീപ് പുറവങ്കര
റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം 12 ആയി ഉയർന്നു. നേരത്തെ പത്ത് സൈനികർക്ക് പരിക്കേറ്റതായായിരുന്നു റിപ്പോർട്ടുകൾ. ബിബിസിയുടെ വാർത്താ പങ്കാളിയായ സിബിഎസ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
പരിക്കേറ്റവരിൽ രണ്ട് സൈനികരുടെ നില അതീവ ഗുരുതരമാണെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ആക്രമണ സമയത്ത് കെട്ടിടത്തിനുള്ളിലായിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. മിസൈലുകൾക്ക് പുറമെ ഒട്ടനവധി ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. വ്യോമതാവളത്തിൽ നിർത്തിയിട്ടിരുന്ന ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾക്കും (Aerial Refuelling Planes) കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ന്യൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേർണൽ എന്നിവരാണ് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പെന്റഗണോ യുഎസ് സെൻട്രൽ കമാൻഡോ ഇതുവരെ തയ്യാറായിട്ടില്ല.
aqsdsaas



