ബഹ്‌റൈൻ സ്വദേശികൾ സഞ്ചരിച്ച വാഹനം സൗദിയിൽ അപകടത്തിൽപ്പെട്ടു; യുവാവ് മരിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

റിയാദ്: ഉംറ നിർവ്വഹിക്കാനായി മക്കയിലേക്ക് പോവുകയായിരുന്ന ബഹ്‌റൈൻ സ്വദേശികൾ സഞ്ചരിച്ച വാഹനം സൗദി അറേബ്യയിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ബഹ്‌റൈൻ സ്വദേശിയായ ഖലീൽ ഇബ്രാഹിം അലി (23) ആണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.

അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടവാർത്തയറിഞ്ഞ ഉടൻ തന്നെ സൗദിയിലെ ബഹ്‌റൈൻ എംബസി വിഷയത്തിൽ ഇടപെടുകയും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

മരണപ്പെട്ട ഖലീൽ ഇബ്രാഹിമിന്റെ മൃതദേഹം ബഹ്‌റൈനിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എംബസി അധികൃതർ വേഗത്തിലാക്കി വരികയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

article-image

dsdsdsdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed