ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കി സൗദി അറേബ്യ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം


ഷീബ വിജയൻ

സൗദി അറേബ്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, ഇറാനിയൻ നയതന്ത്രജ്ഞരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. റിയാദിലെ ഇറാൻ എംബസിയിലെ ഡിഫൻസ് അറ്റാഷെ അടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് 'അനഭിലഷണീയരായ വ്യക്തികളായി' പ്രഖ്യാപിച്ച് പുറത്താക്കിയത്.

അന്താരാഷ്ട്ര കരാറുകളുടെയും അയൽപക്ക മര്യാദകളുടെയും ലംഘനമാണ് ഇറാൻ നടത്തുന്നതെന്ന് സൗദി കുറ്റപ്പെടുത്തി. 2026-ലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിന് വിരുദ്ധമായാണ് ഇറാന്റെ നീക്കങ്ങളെന്നും സൗദി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ കർശന നടപടികളും സ്വീകരിക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.

article-image

sxsawaqsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed