സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു. റിയാദിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഹൈദരാബാദ് സ്വദേശി അഹമ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖാൻസ, മൂന്ന് വയസ്സുള്ള മകൾ മറിയം, രാജസ്ഥാൻ സ്വദേശി മുഹമ്മദ് ഷാഹിദ് ഖത്രി, ഭാര്യ സുമയ്യ, നാല് വയസ്സുള്ള മകൻ അമ്മാർ എന്നിവരാണ് മരിച്ചത്. അഹമ്മദ് അബ്ദുറഷീദ് അപകടനില തരണം ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെ ഇവർ സഞ്ചരിച്ചിരുന്ന കാറും എതിർവശത്തുനിന്നും വന്ന മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു.
അഹമ്മദ് അബ്ദുർ റഷീദിന്റെ ഭാര്യ ഖാൻസ ഗർഭിണിയായിരുന്നു. ഖാൻസയും മകൾ മറിയവും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മുഹമ്മദ് ഷാഹിദ് ഖത്രിയും മകനും അപകടസ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രിയിലുമാണ് മരിച്ചത്. രാജസ്ഥാനിലെ സിക്കാർ സ്വദേശിയാണ് മുഹമ്മദ് ഷാഹിദ് ഖത്രി. ഇവരുടെ ഖബറടക്കം ഇന്ന് റിയാദിൽ നടക്കും.
ാൂാേീൂ