തിരുവല്ലയിലെ ഗോണിൽ തീപ്പിടുത്തം

തിരുവല്ല നഗരത്തിലെ കുരിശുകവലയിൽ പ്രവർത്തിക്കുന്ന ഷാ എന്‍റർപ്രൈസസിന്‍റെ ഗോഡൗണിൽ തീപിടിത്തം. കെട്ടിടത്തിന്‍റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു.രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഗോഡൗണിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് തീ മേൽക്കൂരയിലേക്ക് പടരുകയായിരുന്നു.
തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ീബാ