സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് ആറ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് ആറ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്). പഴയ സ്‌പോൺസറും പുതിയ സ്‌പോൺസറും തൊഴിലാളിയും തമ്മിൽ ധാരണയിലെത്തുന്നതോടെയാണ് സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകുകയെന്നും വ്യക്തമാക്കി. ഗാർഹിക തൊഴിലാളികളുടെ നിലവിലെ സ്‌പോൺസർ സ്‌പോണ്‍സർഷിപ്പ് മാറ്റം അനുവദിക്കുക എന്നതാണ് ആദ്യത്തെ കടമ്പ. സ്‌പോൺസർഷിപ്പ് സ്വീകരിക്കുന്നതിന് പുതിയ സ്‌പോൺസറെ കണ്ടെത്തുകയും വേണം. ഇതിനൊപ്പം സ്‌പോൺസർഷിപ്പ് കൈമാറാനുള്ള തൊഴിലുടമയുടെ അപേക്ഷ തൊഴിലാളി കൂടി അംഗീകരിക്കണം.
പുതിയ അപേക്ഷയും പഴയ ഇഖാമയും പുതിയ സ്‌പോൺസർക്ക് കൈമാറും. അദ്ദേഹം ജവാസാത്തിൽ സമർപ്പിച്ച് പുതിയ ഇഖാമ നേടുന്നതോടെ നടപടക്രമങ്ങൾ പൂർത്തിയാകുമെന്നും ജവാസാത്ത് വിശദീകരിച്ചു.
dyufu