മെഡിക്കല്‍ പരിശോധനകള്‍ക്കായി സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


മെഡിക്കല്‍ പരിശോധനകള്‍ക്കായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ജിദ്ദയിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 16ന് അദ്ദേഹത്തെ കാര്‍ഡിയാക് പേസ് മേക്കര്‍ ബാറ്ററി മാറ്റിവെക്കുന്നതിന് റിയാദിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

You might also like

Most Viewed