സൗദിയിൽ 5,300 ലേറെ പ്രദേശങ്ങളിൽ ധാതുവിഭവങ്ങൾ കണ്ടെത്തി

രാജ്യത്ത് 5,300 ലേറെ പ്രദേശങ്ങളിൽ ധാതുവിഭവ ശേഖരമുള്ളതായി ധാതുവിഭവ മന്ത്രാലയം വെളിപ്പെടുത്തി. ഇവിടെങ്ങളിൽ ആകെ അഞ്ചു ട്രില്ല്യൺ റിയാൽ മൂല്യം കണക്കാക്കുന്ന ധാതുവിഭവ ശേഖരമുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ പറയുന്നു. സ്വർണ്ണം, വെള്ളി, ചെമ്പ്,സിങ്ക്,ഫോസ്ഫേറ്റ്,ബോക്സൈറ്റ്, ഗ്രാനൈറ്റ്, സിലിക്ക സാൻഡ്,ചുണ്ണ്മ്പ് കല്ല്, അഭ്രം അടക്കമുള്ള ധാതുവിഭവങ്ങളുടെ വൻശേഖരമാണ് കണ്ടെത്തിയത്. പ്രതിവർഷം പത്ത് ലക്ഷം ടൺ അലുമിനിയം ഉൽപാദിക്കുന്നുണ്ട്. സൗദിയിലെ വിവിധ സ്വർണ ഖനികളിൽ നിന്ന് വർഷം പ്രതി 4,09,00 ഔൺസ് സ്വർണവും ഉൽപാദിക്കുന്നു. വർഷത്തിൽ 68000 ടൺ ചെമ്പ്, സിങ്ക് അയിരും 2.46 കോടി ടൺ ഫോസ്ഫേറ്റ് അയിരും ഉൽപാദിപ്പിക്കുന്നുണ്ട്.