കേന്ദ്ര ബജറ്റ് 2022−2023

കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരെ അനുഭവിച്ചവരെ സ്മരിച്ചു കൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്. പ്രതിസന്ധികൾ മറികടക്കാൻ രാജ്യം സജ്ജമാണെന്നും. വാക്സിനേഷൻ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും ധനമന്ത്രി. കൊവിഡ് പ്രതിസന്ധിയിൽ നിന്നും സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നു. അറുപത് ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇക്കാലയളവിലായി. ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നു. അടുത്ത അഞ്ച് വർഷത്തിൽ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി.
നടപ്പ് സാമ്പത്തിക വർഷം 9.2% വളർച്ച രാജ്യം കൈവരിക്കുമെന്ന് ധനമന്ത്രി. കഴിഞ്ഞ ബജറ്റുകളിൽ സ്വീകരിച്ച നടപടികൾ രാജ്യത്തെ സാമ്പത്തികമേഖലയുടെ ഉണർവിന് സഹായകമായി. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ രാജ്യത്ത് ഗതാഗത വികസനം ഉറപ്പാക്കും. ചരക്ക് നീക്കവും, ജനങ്ങളുടെ യാത്രാ സൗകര്യവും വർധിപ്പിക്കാൻ ഉള്ള പദ്ധതികളും ഇതിനായി ആസൂത്രണം ചെയ്യും. ഒരു രാജ്യം ഒരു ഉത്പന്നം എന്ന നയം പ്രൊത്സാഹിപ്പിക്കും. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഈ നയം സഹായിക്കും. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേർക്ക് തൊഴിലുകൾ സൃഷ്ടിക്കാൻ സാധിച്ചു.
2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും
25000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാത വികസിപ്പിക്കും
അടുത്ത മൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾ കൂടി സർവ്വീസ് ആരംഭിക്കും
അങ്കണവാടികളുടെ നിലവാരം ഉയർത്തും
അങ്കണവാടികളിൽ ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കും. സക്ഷൻ അങ്കണവടി പദ്ധതിയിൽ രണ്ട് ലക്ഷം അങ്കണവാദികളെ ഉൾപ്പെടുത്തും. വനിത−ശിശുക്ഷേമം മുൻനിർത്തി മിഷൻ ശക്തി, മിഷൻ വാത്സല്യ പദ്ധതികൾ നടപ്പാക്കും. ദേശീയ മാനസികാരോഗ്യ പദ്ധതി ഉടൻ നടപ്പാക്കും
ഡിജിറ്റൽ സർവ്വകലാശാല യാഥാർത്ഥ്യമാക്കും
ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും. കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കും.
അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കി
ഗുണഭോക്താക്കൾ ആയ സംസ്ഥാനങ്ങൾ തമ്മിൽ ധാരണ ആയാൽ പദ്ധതി നടപ്പാക്കാം
കാർഷിക മേഖലയ്ക്ക് പിന്തുണ
രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും. ചോളം കൃഷിക്കും പ്രോത്സാഹനം. 2.37 ലക്ഷം കോടി രൂപയുടെ വിളകൾ സമാഹരിക്കും. ജൽ ജീവൻ മിഷന് അറുപതിനായിരം കോടി വകയിരുത്തി. ചെറുകിട ഇടത്തരം മേഖലകൾക്ക് 2 ലക്ഷം കോടി വകയിരുത്തി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി 80 ലക്ഷം വീടുകൾ പൂർത്തിയാക്കും.
നദീസംയോജന പദ്ധതിക്ക് 46,605 കോടി
സംസ്ഥാനങ്ങൾ ധാരണയിലെത്തിയാൽ പദ്ധതി തുടങ്ങുമെന്ന് ധനമന്ത്രി. അഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തി.
ദമൻ ഗംഗ − പിജ്ഞാൾ
തപി − നർമദ
ഗോദാവരി − കൃഷ്ണ
കൃഷ്ണ − പെന്നാർ
പെന്നാർ − കാവേരി
കർഷകരെ സഹായിക്കാൻ ഡ്രോണുകൾ
കിസാൻ ഡ്രോണുകൾ − കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രൊത്സാഹിപ്പിക്കും
വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാൻ ഡ്രോണുകൾ ഉപയോഗിക്കും
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രോത്സാഹനം
നഗരങ്ങളിൽ പൊതുഗതാഗതസംവിധാനങ്ങൾ ശക്തിപ്പെടുത്തും
ഇലക്ട്രിക്ക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപിംഗ് നയം നടപ്പാക്കും
ഇ പാസ്പോർട്ടുകൾ വരുന്നു
ഇ പാസ്പോർട്ട് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. 2022−23 സാമ്പത്തിക വർഷത്തിൽ പദ്ധതി നടപ്പാക്കും
പ്രത്യേക സാമ്പത്തിക മേഖലയിൽ നയം മാറ്റം
പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിക്കുന്നതിനായി പുതിയ നിയമം കൊണ്ടു വരും
ഭൂമി രജിസ്ട്രേഷൻ പദ്ധതി
ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. സാധാരണക്കാർക്കും വ്യവസായികൾക്കും പദ്ധതി ഒരു പോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി
പൊതുജന നിക്ഷേപം പ്രൊത്സാഹിപ്പിക്കും
സൗരോർജ പദ്ധതികൾക്ക് 19,500 കോടി വകയിരുത്തി
മൂലധ നിക്ഷേപത്തിൽ 35.4 ശതമാനം വർധന
വൈദ്യുതി വാഹനങ്ങൾക്കായി ബാറ്ററി സ്വൈപിംഗ്
നഗരവികസന പദ്ധതിക്ക് വിദഗ്ധ സമിതി രൂപീകരിക്കും
ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളു പ്രോത്സാഹിപ്പിക്കും
ആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കും
കൂടുതൽ യുവാക്കൾക്ക് ജോലി സാധ്യത ഉണ്ടാക്കും
5 ജി ലേലം ഈ വർഷം, സേവനം ഉടനെ ലഭ്യമാകും
5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്ന് ധനമന്ത്രി
അടുത്ത സാമ്പത്തിക വർഷത്തിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാവും
2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും
5ജി−ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും
പ്രതിരോധത്തിലും ആത്മനിർഭർ ഭാരത്
പ്രതിരോധ മേഖലയിലും ആത്മനിർഭർ ഭാരത് പദ്ധതി നടപ്പാക്കും
പ്രത്യേക സാമ്പത്തിക മേഖല നിയമത്തിൽ ഭേദഗതി കൊണ്ടുവരും
68% പ്രതിരോധ വ്യാപാരവും ഇന്ത്യയിൽ തന്നെയാക്കും
പ്രതിരോധ മേഖലയിലെ ഗവേഷണത്തിൽ സ്വകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും
ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും
രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022−23 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യങ്ങൾ ഉപയോഗിച്ചാവും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു.
ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഐടി റിട്ടേണ് രണ്ട് വർഷത്തിനകം പുതുക്കി സമർപ്പിക്കാം എന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേണ് സമർപ്പിക്കാനാവും.
ആദായ നികുതി നിരക്കകുളിൽ മാറ്റം വരുത്താതെ കേന്ദ്രബജറ്റ്. നികുതി സ്ലാബുകൾ നിലവിലെ രീതിയിൽ തുടരും.
ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ്
വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി
സഹകരണ സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും
കോർപ്പറേറ്റ് സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും:
കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കുന്നു
2022 ജനുവരിയിലെ ജിഎസ്ടി വരുമാനം 1,40 ലക്ഷ കോടിയാണ്. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്
വെർച്വൽ ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി. ഈ വരുമാനം കണക്കാക്കുമ്പോൾ, ഏറ്റെടുക്കൽ ചെലവ് ഒഴികെ, ഏതെങ്കിലും ചെലവിന്റെയോ അലവൻസിന്റെയോ കാര്യത്തിൽ കിഴിവ് അനുവദിക്കില്ല.
2022−23 വർഷത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ 48,000 കോടി രൂപ അനുവദിച്ചു
കേന്ദ്ര−സംസ്ഥാന സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ൽ നിന്ന് 14% ആയി ഉയർത്തും
2022−23 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചു. ഈ 50 വർഷത്തെ പലിശ രഹിത വായ്‌പകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള സാധാരണ കടമെടുക്കലുകളേക്കാൾ കൂടുതലാണ്. പ്രധാനമന്ത്രി ഗതി ശക്തിയുമായി ബന്ധപ്പെട്ടതും സംസ്ഥാനങ്ങളുടെ മറ്റ് ഉൽപ്പാദന മൂലധന നിക്ഷേപങ്ങൾക്കും ഈ ഫണ്ട് ഉപയോഗിക്കാം.