സൗദിയിൽ വ്യാപക മഴയും വെള്ളപ്പൊക്കവും; രാജ്യം കൊടും ശൈത്യത്തിലേക്ക്


ഷീബ വിജയ൯

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ വെള്ളക്കെട്ടും വെള്ളപ്പാച്ചിലും രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. റിയാദ്-അൽ ഖർജ് റോഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. മോശം കാലാവസ്ഥയെത്തുടർന്ന് റിയാദിലും കിഴക്കൻ പ്രവിശ്യയിലും സ്കൂളുകൾക്ക് അവധി നൽകുകയും ക്ലാസുകൾ ഓൺലൈനാക്കി മാറ്റുകയും ചെയ്തു.

വടക്കൻ മേഖലകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത് എത്തുമെന്നും ഈ ആഴ്ചാവസാനം രാജ്യത്ത് ആദ്യ ശീതതരംഗം (Cold Wave) അനുഭവപ്പെടുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജീസാൻ, അസീർ, ഖസീം, മക്ക, മദീന തുടങ്ങിയ ഇടങ്ങളിൽ ഇടിയോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മൂടൽമഞ്ഞിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

article-image

fdffgdfs

You might also like

  • Straight Forward

Most Viewed