സൗദിയുടെ പുത്തൻ യുദ്ധക്കപ്പൽ 'ഹിസ് മജസ്റ്റി കിങ് സൗദ്' നീറ്റിലിറക്കി
ഷീബ വിജയ൯
റിയാദ്: റോയൽ സൗദി നാവികസേനയുടെ നവീകരണത്തിനായുള്ള 'തുവൈഖ്' പദ്ധതിയിലെ ആദ്യ യുദ്ധക്കപ്പൽ 'ഹിസ് മജസ്റ്റി കിങ് സൗദ്' അമേരിക്കയിലെ വിസ്കോൺസിനിൽ നീറ്റിലിറക്കി. ലോക്ക്ഹീഡ് മാർട്ടിൻ, ഫിൻകാൻറിയേരി എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്. സൗദി നാവികസേനാ മേധാവി വൈസ് അഡ്മിറൽ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഗരീബി ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വ്യോമ, ഉപരിതല, ഭൂഗർഭ ലക്ഷ്യങ്ങളെ നേരിടാൻ ശേഷിയുള്ള അത്യാധുനിക യുദ്ധ സംവിധാനങ്ങളാണ് ഈ കപ്പലിലുള്ളത്. സമുദ്ര പാതകൾ സുരക്ഷിതമാക്കുന്നതിനും രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ കപ്പൽ നാവികസേനയെ സഹായിക്കും. പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥർക്ക് വിപുലമായ പരിശീലന കേന്ദ്രങ്ങളും അറ്റകുറ്റപ്പണി സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
asasdads
