സൗദി കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
ഷീബ വിജയ൯
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അൽ അഹ്സ ഗവർണറേറ്റിലെ ഹറദിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ കിഴക്കായാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ബുധനാഴ്ച പുലർച്ചെ 01:11-നായിരുന്നു ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. മേഖലയിൽ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ആർക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
sasaasq
