കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 2 ഡോസ് വാക്‌സിന് സ്വീകരിച്ചവർക്ക് സൗദിയിൽ ക്വാറന്റെയ്ൻ ബാധകമല്ല


കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 2 ഡോസ് വാക്സൻ സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ ബാധകമല്ലെന്ന് സൗദി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ ശേഷം രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ ക്വാറന്റെയ്‌നിൽ പോകുകയോ പരിശോധന നടത്തുകയോ ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുതരമായ കേസുകളുടെ എണ്ണം ആദ്യ ഘട്ടങ്ങളേക്കാൾ വളരെ കുറവാണെന്നും ഇത് വാക്‌സീനുകളുടെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് വൈറസ് ബാധ തടയാനായി വാക്‌സിനേഷനും ബൂസ്റ്റർ ഡോസും ഉറപ്പാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

You might also like

Most Viewed