മൂന്നു വർഷത്തിനിടെ സൗദിയിലെ ജോലി നഷ്‌ടപ്പെട്ട് എത്തിയത് ഏഴുലക്ഷം പേർ

റിയാദ്
മൂന്നു വർഷത്തിനിടെ സൗദിയിൽ നിന്നു ജോലി നഷ്‌ടമായി നാട്ടിലേക്കു മടങ്ങിയത് ഏഴു ലക്ഷത്തോളം ഇന്ത്യക്കാർ. സൗദിയിൽ 30 ലക്ഷത്തിലധികം ഇന്ത്യക്കാർ ജോലി ചെയ്‌തിരുന്നതിലാണു മൂന്നു വർഷത്തിനിടെ വന്‍ കുറവുണ്ടായത്.
വർഷങ്ങളായി ഇന്ത്യക്കു പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യമാണു സൗദി അറേബ്യ. വിദേശികൾക്കുള്ള ലെവി, വിവിധ തൊഴിൽ മേഖലകളിലെ സൗദിവൽക്കരണം, വനിതാവൽക്കരണം തുടങ്ങി 2017 മുതൽ അവർ നടപ്പാക്കിയ പരിഷ്‌കാരങ്ങളും കോവിഡ് മഹാമാരിയുമാണു തിരിച്ചടിയായത്.
2017 മാർച്ചിൽ 30,39,000 ഇന്ത്യക്കാരാണ് സൗദിയിലുണ്ടായിരുന്നത്. അതേ വർഷം സെപ്‌റ്റംബറിൽ അത് 32,53,901 ആയി ഉയർന്നു. പിന്നീട് ഓരോ വർഷവും ഇന്ത്യക്കാരുടെ എണ്ണത്തിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തിയത്. അതാണിപ്പോൾ 23 ലക്ഷത്തിനടുത്തെത്തിയിരിക്കുന്നത്.
റിയാദിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സൗദിയിലെ ഇന്ത്യൻ അംബാസഡറാണ് ഈ കണക്കുകൾ നിരത്തിയത്. സൗദിയിലെ ഏറ്റവും വലിയ പ്രവാസിസമൂഹം ഇപ്പോഴും ഇന്ത്യക്കാരാണ്