ഐ.സി.ആർ.എഫ് 'ശരത്കാല ഫെസ്റ്റ് 2026' സംഘടിപ്പിച്ചു; തൊഴിലാളികൾക്ക് ആവേശമായി ആഘോഷരാവ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് സന്തോഷവും അംഗീകാരവും നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ICRF) 2026-ലെ ആദ്യ തൊഴിലാളി ദിനം 'ശരത്കാല ഫെസ്റ്റ്' എന്ന പേരിൽ ആഘോഷിച്ചു. ഇന്ത്യൻ ക്ലബിൽ വെച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാനൂറോളം തൊഴിലാളികൾ പങ്കെടുത്തു.

കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടിയിൽ തൊഴിലാളികൾ അവതരിപ്പിച്ച നൃത്ത-സംഗീത വിരുന്നുകൾ ആഘോഷത്തിന് മിഴിവേകി. എൽ.എം.ആർ.എ പാർട്ണർഷിപ്പ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി, ഐ.ഒ.എം പ്രോജക്ട് ഓഫീസർ നിഹാൽ എ.കെ.എൽ, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

article-image

തൊഴിലാളികളുടെ അവകാശങ്ങൾ, ആരോഗ്യ സംരക്ഷണം, നിയമസഹായം എന്നിവയെക്കുറിച്ച് ബോധവൽക്കരണ സെഷനുകളും സംഘടിപ്പിച്ചു. ഫഹദ് അൽ ബിൻ അലി, അഡ്വ. മാധവൻ കല്ലത്ത്, ഡോ. ബാബു രാമചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഈ മാസം ജന്മദിനം ആഘോഷിക്കുന്ന തൊഴിലാളികൾ അതിഥികൾക്കൊപ്പം കേക്ക് മുറിച്ചത് ചടങ്ങിലെ ഹൃദയസ്പർശിയായ നിമിഷമായി.

article-image

ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ തുടങ്ങി നിരവധി ഭാരവാഹികളും സന്നദ്ധപ്രവർത്തകരും നേതൃത്വം നൽകി. ചിരി യോഗയോടെ സമാപിച്ച ചടങ്ങിൽ മത്സര വിജയികൾക്ക് സമ്മാനങ്ങളും എല്ലാവർക്കും ഡിന്നർ പാക്കറ്റുകളും വിതരണം ചെയ്തു. തൊഴിലാളികളുടെ ക്ഷേമത്തിനായി ഐ.സി.ആർ.എഫ് നടത്തുന്ന നിരന്തരമായ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഈ സംരംഭം.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed