താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: നരേന്ദ്ര മോദിക്ക് ക്ഷണം, എന്നാൽ പങ്കെടുക്കുന്നതിൽ അനിശ്ചിതത്വം


ഷീബ വിജയൻ
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ ഭരണമാറ്റത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ച താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഈ മാസം 17-നാണ് ചടങ്ങ് നടക്കുന്നത്. എന്നാൽ, പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

അതേദിവസം തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളതിനാൽ മോദി ബംഗ്ലാദേശിലേക്ക് പോകാൻ സാധ്യത കുറവാണെന്നാണ് സൂചന. എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മക്രോൺ ഇന്ത്യയിലെത്തുന്നത്. അതേസമയം, പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും. ബംഗ്ലാദേശുമായി ഉഭയകക്ഷി ബന്ധം പുതുക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ഈ നിർണ്ണായക നീക്കം.

article-image

deffdsdefrs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed