ഇനി ജനറൽ കോച്ചും തിളങ്ങും; ഓരോ മണിക്കൂറിലും ശുചീകരണവുമായി റെയിൽവേ
ഷീബ വിജയൻ
ന്യൂഡൽഹി: ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കാൻ വമ്പൻ പരിഷ്കാരങ്ങളുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. ജനറൽ കോച്ചുകൾ ഉൾപ്പെടെ എല്ലാ കോച്ചുകളിലെയും ശുചിമുറികളും വാഷ് ബേസിനുകളും ഓരോ മണിക്കൂർ ഇടവിട്ട് വൃത്തിയാക്കുന്ന 'ക്ലീൻ ട്രെയിൻ' പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 80 ട്രെയിനുകളിലാണ് ഇത് നടപ്പിലാക്കുന്നത്.
വൃത്തിയാക്കിയ ശേഷം കോച്ചുകളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് അസസ് ചെയ്യുകയും റെയിൽവേ കൺട്രോൾ റൂമിലേക്ക് തത്സമയം അയക്കുകയും ചെയ്യും. 12-ാം ക്ലാസും ഐ.ടി.ഐയും പാസായവരെ സൂപ്പർവൈസർമാരായി നിയമിച്ചാണ് ഇതിന്റെ നിരീക്ഷണം നടത്തുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലും ഈ സൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ശുചിത്വത്തിനായി യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
eqwedwewqeqw


