തൊഴിലാളിയുടെ മരണം: നാല് പ്രവാസി ഉദ്യോഗസ്ഥർക്ക് ഒരുമാസത്തെ തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സിത്രയിൽ പൈപ്പ്‌ലൈൻ നിർമ്മാണത്തിനിടെ മണ്ണ് ഇടിഞ്ഞുവീണ് ഇന്ത്യൻ തൊഴിലാളി മരിച്ച സംഭവത്തിൽ നാല് പ്രവാസി ഉദ്യോഗസ്ഥർക്ക് ബഹ്‌റൈൻ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. സുരക്ഷാ വീഴ്ചയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സൈറ്റ് മാനേജർ, സിവിൽ എഞ്ചിനീയർ, സൂപ്പർവൈസർ, സേഫ്റ്റി ഓഫീസർ എന്നിവർക്ക് ഒരു മാസം വീതം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

2023 ഡിസംബറിൽ സിത്രയിലെ മലിനജല ശൃംഖല വിപുലീകരണ പദ്ധതിക്കിടെയാണ് ദാരുണമായ അപകടമുണ്ടായത്. മുപ്പത്തിയൊന്നുകാരനായ ബാബു ബൊഡു എന്ന ഇന്ത്യൻ തൊഴിലാളി 2.8 മീറ്റർ ആഴമുള്ള കുഴിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. നെഞ്ചിലേറ്റ ആഘാതത്തെത്തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായ ബാബുവിനെ ഉടൻ തന്നെ സിത്ര ഹെൽത്ത് സെന്ററിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലേബർ മന്ത്രാലയവും സേഫ്റ്റി ഇൻസ്‌പെക്ടർമാരും നടത്തിയ വിശദമായ പരിശോധനയിൽ നിർമ്മാണ സ്ഥലത്ത് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ നടന്നതായി കണ്ടെത്തിയിരുന്നു. 2.8 മീറ്റർ ആഴമുള്ള കുഴിയുടെ വശങ്ങൾ ഇടിയാതിരിക്കാൻ സ്ഥാപിക്കേണ്ട സുരക്ഷാ കവചങ്ങൾ അഥവാ ട്രഞ്ച് ബോക്സുകൾ അവിടെ ഉണ്ടായിരുന്നില്ല. കൂടാതെ, മണ്ണ് ഇടിയാൻ സാധ്യതയുള്ള അപകടമേഖലകളിൽ തൊഴിലാളികൾ പ്രവേശിക്കുന്നത് തടയാനുള്ള ബാരിക്കേഡുകൾ ഒരുക്കുന്നതിലും മണ്ണിന്റെ പ്രത്യേകത അനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളിയുടെ മരണത്തിന് നാല് ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ടെന്ന് നിരീക്ഷിച്ച ഹൈ ക്രിമിനൽ കോടതി, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തി. പ്രതികൾ കുറ്റം നിഷേധിച്ചുവെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed