സീറ്റിനായി മാധ്യമങ്ങളിൽ പേര് ചർച്ചയാക്കുന്നവർക്ക് സ്ഥാനാർത്ഥിത്വം നൽകില്ല: കെ.സി. വേണുഗോപാൽ


ഷീബ വിജയൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വയം സ്ഥാനാർത്ഥിയാകാൻ ശ്രമിക്കുന്നവരെയും മാധ്യമങ്ങൾ വഴി പേര് പ്രചരിപ്പിക്കുന്നവരെയും പരിഗണിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും വിജയസാധ്യത മാത്രമാകും മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് നേതാക്കളെ ഇകഴ്ത്തിക്കാട്ടി സീറ്റ് നേടാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കും. ചടങ്ങിൽ വി.ടി. ബൽറാമിനെയും രമ്യ ഹരിദാസിനെയും 'മുൻ' എംഎൽഎ, എംപി എന്ന് അഭിസംബോധന ചെയ്ത വേണുഗോപാൽ, ഇവരുടെ പേരിലെ 'മുൻ' എന്നത് ഉടൻ മാറുമെന്ന് പറഞ്ഞത് കോൺഗ്രസ് അണികളിൽ ആവേശം പകർന്നു.

article-image

ewrseswfre

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed