പ്രവാസി ഗൈഡൻസ് ഫോറം സാഖീറിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ (പി.ജി.എഫ്) നേതൃത്വത്തിൽ അംഗങ്ങൾക്കായി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. സാഖീറിൽ വെച്ച് നടന്ന ക്യാമ്പിൽ വിവിധ വിനോദ പരിപാടികളും അംഗങ്ങൾക്കായി ഒരുക്കിയിരുന്നു. അംഗങ്ങൾക്കിടയിൽ സൗഹൃദവും ഒത്തൊരുമയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രസിഡന്റ് ബിനു ബിജു, ജനറൽ സെക്രട്ടറി ബിജു കെ.പി, ഈവന്റ് കോർഡിനേറ്റർ ജെയിംസ് ഫിലിപ്പ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അറുപതോളം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ പി.ജി.എഫ് വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, ട്രഷറർ ജോസഫ് വി.എം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തണുപ്പുകാലത്തെ വരവേൽക്കാൻ സംഘടിപ്പിച്ച ഈ വിനോദയാത്ര അംഗങ്ങൾക്ക് നവ്യാനുഭവമായി.
aa


