മൈത്രി ബഹ്‌റൈൻ പ്രീ-റമദാൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: “ആരോഗ്യം സംരക്ഷിക്കാം, കരുതലോടെ ജീവിക്കാം” എന്ന പ്രമേയത്തിൽ മൈത്രി ബഹ്‌റൈൻ പ്രീ-റമദാൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. അൽഹിലാൽ പ്രീമിയർ മെഡിക്കൽ സെന്റർ സഗയ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ജോർജ് കെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി.

article-image

റമദാൻ മാസത്തിലെ ആരോഗ്യ സംരക്ഷണം, ഉപവാസകാലത്തെ ഭക്ഷണക്രമം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായ ക്ലാസ് നയിക്കുകയും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. മൈത്രി പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ രക്ഷാധികാരി റഹീം ഇടകുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.

article-image

ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതമാശംസിച്ചു. നൗഷാദ് മഞ്ഞപ്പാറ, സുനിൽ ബാബു, സൽമാനുൽ ഫാരിസ്, അൻവർ നിലമ്പൂർ, മുഹമ്മദ് കുഞ്ഞു കോയിവിള, അബ്ദുൾ സലിം, പ്യാരിലാൽ, നവാസ് കുണ്ടറ, ഷിബു പത്തനംതിട്ട എന്നിവർ ആശംസകൾ നേർന്നു. ഷബീർ അലി, ഷാജഹാൻ, അൻവർ ശൂരനാട്, റജബുദ്ദീൻ തുടങ്ങി നിരവധി എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഡോ. ജോർജ് കെ. ആന്റണിയെ മൈത്രിയുടെ ഉപഹാരം നൽകി ആദരിച്ചു. ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed