അടുത്ത രാഷ്ട്രീയ മാറ്റമോ?; പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി


ഷീബ വിജയൻ I കേരളം


തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരുമായി ഉടക്കിനിൽക്കുന്ന മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ നീക്കിയ രീതി മോശമായിരുന്നുവെന്ന് പ്രേംകുമാർ കഴിഞ്ഞ ദിവസം പരസ്യമായി വിമർശിച്ചിരുന്നു. സച്ചിദാനന്ദനെ സാഹിത്യ അക്കാദമിയിൽ നിലനിർത്തുകയും തന്നെ മാത്രം പുറത്താക്കുകയും ചെയ്ത സർക്കാർ നടപടി നീതിനിഷേധമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഒരു യാത്രയയപ്പ് നൽകാൻ പോലും സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം തുറന്നടിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചത്. പ്രേംകുമാർ കോൺഗ്രസിലേക്ക് ചേക്കേറുമോ എന്ന അഭ്യൂഹങ്ങൾ ഇതോടെ സജീവമായിട്ടുണ്ട്.

article-image

asddasdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed