യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി


ഷീബ വിജയൻ
ന്യൂഡൽഹി: അമേരിക്കയിൽ അഞ്ച് ദിവസമായി കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയെ (22) മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സാകേതിനെ ഫെബ്രുവരി 9-നാണ് ബെർക്കെലി ഹിൽ ഏരിയയിൽ വെച്ച് അവസാനമായി കണ്ടത്. മദ്രാസ് ഐഐടിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ സാകേത്, ശാസ്ത്ര ഗവേഷണ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥിയായിരുന്നു.

ഹൈപ്പർലൂപ്പിനായുള്ള മൈക്രോ ചാനൽ കൂളിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത ആറംഗ സംഘത്തിൽ സാകേതും ഉൾപ്പെട്ടിരുന്നു. സുഹൃത്തുക്കളും പോലീസും സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റും അന്വേഷണം നടത്തിവരുന്നതിനിടെയാണ് അൻസ തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

article-image

dfsfgdfs

You might also like

  • NEC

Most Viewed