വടകര സഹൃദയ വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വടകര സഹൃദയ വേദി വനിതാ വേദിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അദിലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ക്യാമ്പ് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മാറിയ കാലഘട്ടത്തിൽ ഇത്തരം മെഡിക്കൽ ക്യാമ്പുകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമ്പിന് ശേഷം ആവശ്യമായ തുടർപരിശോധനകളും മെഡിക്കൽ സപ്പോർട്ടും നൽകി പങ്കെടുത്തവരുടെ ആരോഗ്യം ഉറപ്പുവരുത്താൻ സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വനിതാ വേദി പ്രസിഡന്റ് സന്ധ്യ വിനോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഐ.സി.ആർ.എഫ് സെക്രട്ടറി അനീഷ് ശ്രീധരൻ, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ, വുമൺ അക്രോസ് സ്ഥാപക സുമിത്ര പ്രവീൺ, സഹൃദയ വേദി ജനറൽ സെക്രട്ടറി എം.സി. പവിത്രൻ, പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ്, ട്രഷറർ രഞ്ജിത്ത് വി.പി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ് അൻസലിനെ സംഘടനയുടെ ഉപഹാരം നൽകി ആദരിച്ചു.
ഇരുനൂറ്റമ്പതോളം പേർ പ്രയോജനപ്പെടുത്തിയ ക്യാമ്പിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റിനും ജീവനക്കാർക്കും പങ്കെടുത്തവർക്കും ക്യാമ്പ് കൺവീനർ സിംജ ബിജു നന്ദി രേഖപ്പെടുത്തി. വനിതാ വേദി അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.
aa


