കൊടിമരക്കൊള്ള: മൊഴി നൽകാൻ സുരേഷ് ഗോപി സന്നദ്ധൻ; സിനിമാ പ്രമുഖരുടെ മൊഴി രേഖപ്പെടുത്തി


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സിനിമാ മേഖലയിലുള്ളവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. നിർമ്മാണത്തിനായി സ്വർണ്ണം നൽകിയ സംവിധായകൻ ഷാജി കൈലാസ്, രൺജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മൊഴി നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

2017-ലെ കൊടിമര നിർമ്മാണത്തിന് സ്വർണ്ണം സ്വീകരിച്ചതിൽ ചട്ടലംഘനം നടന്നോ എന്നാണ് വിജിലൻസ് പരിശോധിക്കുന്നത്. സ്വർണ്ണം നൽകിയ 27 പേരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് ഡിവൈഎസ്പി സി.എസ്. ഹരിക്കാണ് അന്വേഷണ ചുമതല. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങളുടെ മൊഴി രേഖപ്പെടുത്തും.

article-image

xasxasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed