ട്രെയ്ൻ യാത്രക്കാരനെ എഎസ്ഐ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


തിരുവനന്തപുരം

മാവേലി എകസ്പ്രസിലെ യാത്രക്കാരനെ എഎസ്ഐ മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളിന് മർദനമേറ്റ വിവരം മാധ്യമങ്ങളിൽ കൂടി പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർ്ദിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഉള്ളത്.

ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആർ ആണെന്നിരിക്കെയാണ് പോലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കന്പാർട്ടമെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. എഎസ്ഐ പ്രമോദാണ് മാവേലി എകസ്പ്രസിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed