മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്ക് ഒ​രു​ല​ക്ഷം റി​യാ​ല്‍ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് സൗ​ദി


കോവിഡ് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ധരിക്കാതിരിക്കുന്നത് കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മാസ്‌ക് ധരിക്കാത്തതിന് ആദ്യം പിടികൂടിയാല്‍ 1000 റിയാലാണ് പിഴ ഈടാക്കുക. പ്രതിരോധ നടപടികളുടെ ലംഘനം ആവര്‍ത്തിക്കുന്നതോടെ പിഴ ഇരട്ടിയാക്കും. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ പിഴ പരമാവധി ഒരുലക്ഷം റിയാല്‍ വരെ എത്തിയേക്കാം. വ്യക്തികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിൽ പിഴ ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു.

You might also like

Most Viewed