മലമ്പുഴയിൽ അരുൺകുമാർ വന്നാൽ മത്സരത്തിനില്ല; യുഡിഎഫ് ജാഥയിൽ പങ്കെടുക്കുമെന്ന് എ. സുരേഷ്


ഷീബ വിജയൻ

പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ മലമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായാൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് എ. സുരേഷ്. വിഎസിന്റെ മുൻ പിഎ ആയിരുന്ന സുരേഷ്, യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വിഎസിനോടുള്ള ബഹുമാനം കാരണമാണ് പിൻമാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്നെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന ദുഃഖിപ്പിച്ചെന്നും സുരേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കുമെങ്കിലും കോൺഗ്രസിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലമ്പുഴയിലെ വോട്ടുവിഹിതത്തിൽ സുരേഷിന്റെ നീക്കം നിർണ്ണായകമാകും.

article-image

erwerwerwwer

You might also like

  • NEC

Most Viewed