'വിദ്യ കൊണ്ട് ബുദ്ധി തെളിയണം'; എഐ ഉച്ചകോടിയിൽ സംസ്കൃത ശ്ലോകവുമായി പ്രധാനമന്ത്രി


ഷീബ വിജയൻ

ന്യൂഡൽഹി: സാങ്കേതികവിദ്യ ജനങ്ങളുടെ നന്മയ്ക്കായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടക്കുന്ന 'എഐ ഇംപാക്ട് സമ്മിറ്റ് 2026'-ന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിയുടെ എട്ട് ഗുണങ്ങളെ വിവരിക്കുന്ന സംസ്കൃത ശ്ലോകം ഉദ്ധരിച്ചാണ് പ്രധാനമന്ത്രി പ്രഭാഷണം നടത്തിയത്. കേൾക്കാനുള്ള ആഗ്രഹം, യുക്തിചിന്ത, വിവേചനബുദ്ധി തുടങ്ങിയ ഗുണങ്ങൾ സാങ്കേതികവിദ്യയുടെ വികാസത്തിന് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്തമുള്ള എഐ വികസനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സാങ്കേതിക വിദഗ്ധരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

article-image

adeqadsdsaads

You might also like

  • NEC

Most Viewed