വിജയ് ദേവരകൊണ്ട-രശ്മിക വിവാഹം ഫെബ്രുവരി 26നോ? വൈറലായി വിവാഹക്ഷണക്കത്ത്
ഷീബ വിജയൻ
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ഇരുവരുടേതെന്ന പേരിൽ പ്രചരിക്കുന്ന വിവാഹക്ഷണക്കത്ത് പ്രകാരം, 2026 ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെ വിവാഹം നടക്കുമെന്നും മാർച്ച് 4-ന് ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ സിനിമാ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കുമെന്നുമാണ് പറയുന്നത്. ഉദയ്പൂരിലെ പൈതൃക കൊട്ടാരത്തിൽ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ക്ഷണക്കത്ത് ഔദ്യോഗികമാണോ അതോ ആരാധകർ നിർമ്മിച്ചതാണോ എന്ന കാര്യത്തിൽ താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018-ൽ 'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിലൂടെ ഒന്നിച്ച ഈ ജോഡികൾ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നുണ്ട്.
dasdsdsfds
