കുറഞ്ഞ ചെലവിൽ പുതിയ ദേശീയ വിമാനക്കമ്പനി ആരംഭിക്കണമെന്ന നിർദേശവുമായി ബഹ്റൈൻ എംപിമാർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സാധാരണക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസമേകുന്ന രീതിയിൽ ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന (Low-cost carrier) പുതിയൊരു ദേശീയ വിമാനക്കമ്പനി ആരംഭിക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗങ്ങൾ രംഗത്ത്. മുഹമ്മദ് അൽ ഒലൈവി എംപിയുടെ നേതൃത്വത്തിൽ അഞ്ച് എംപിമാരാണ് ഇത് സംബന്ധിച്ച അടിയന്തര പ്രമേയം സർക്കാരിന് സമർപ്പിച്ചത്.

നിലവിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന് പൂരകമായി പ്രവർത്തിക്കുന്ന രീതിയിലായിരിക്കണം പുതിയ കമ്പനിയുടെ ഘടനയെന്ന് എംപിമാർ നിർദ്ദേശിക്കുന്നു. ഗൾഫ് എയർ നിലവിൽ സർവീസ് നടത്താത്തതും എന്നാൽ കൂടുതൽ യാത്രക്കാരുള്ളതുമായ റൂട്ടുകളിൽ കുറഞ്ഞ നിരക്കിൽ വിമാനങ്ങൾ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ടിക്കറ്റ് നിരക്ക് വർധനവ് മൂലം ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങൾക്കും യുവാക്കൾക്കും ഇത് വലിയ ആശ്വാസമാകുമെന്ന് മുഹമ്മദ് അൽ ഒലൈവി ചൂണ്ടിക്കാട്ടി.

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് എംപിമാരു‌‌ടെ നിർദേശം. ഇത് സർക്കാർ ബജറ്റിലെ ബാധ്യത കുറയ്ക്കാനും സ്വകാര്യ മേഖലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും സഹായിക്കും. പൈലറ്റുമാർ, ക്യാബിൻ ക്രൂ, എൻജിനീയറിങ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ് തുടങ്ങിയ മേഖലകളിൽ സ്വദേശികൾക്കായി ഒട്ടനവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

ബഹ്‌റൈന്റെ തന്ത്രപരമായ സ്ഥാനം ഉപയോഗപ്പെടുത്തി മേഖലയിലെ പ്രധാന വ്യോമയാന കേന്ദ്രമായി രാജ്യത്തെ മാറ്റുക എന്ന ലക്ഷ്യം കൂടി ഈ നിർദ്ദേശത്തിന് പിന്നിലുണ്ട്. അടുത്തിടെ 'എയർഏഷ്യ എക്സുമായി' (AirAsia X) 10 ബില്യൺ ഡോളറിന്റെ കരാറിൽ ബഹ്‌റൈൻ ഒപ്പിട്ടിരുന്നു. 2025-ൽ ബഹ്‌റൈൻ വിമാനത്താവളം വഴി 9.74 ദശലക്ഷം യാത്രക്കാർ കടന്നുപോയതായാണ് കണക്കുകൾ. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 4.2 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

article-image

ugug

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed