ആശങ്ക വർദ്ധിപ്പിച്ച് ഇന്ത്യയിലെ കോവിഡ് കണക്കുകൾ പ്രതിദിന കേസുകൾ കാൽലക്ഷം

ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,553 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്ത് ചികിത്സയിൽ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം 1,22,801 ആയി. കോവിഡ് കേസുകളിൽ ഒരാഴ്ച കൊണ്ട് നാലിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 284 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 4,81,770 ആയി. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണവും ഉയരുകയാണ്. 1525 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 461 കേസുകൾ മഹാരാഷ്ട്രയിലും 351 ഡൽഹിയിലുമാണ്.