വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം: രണ്ടുപേർ മരിച്ചു, ഹോട്ടൽ അടപ്പിച്ചു


ഷീബ വിജയൻ

വിഴിഞ്ഞം: വിഴിഞ്ഞത്ത് രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടർന്നാണെന്ന് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വിഴിഞ്ഞത്തെ ഒരു സായാഹ്ന ഹോട്ടലിൽ നിന്ന് ഇവർ മീൻമുട്ട കൊണ്ടുള്ള വിഭവം കഴിച്ചിരുന്നതായി വിവരമുണ്ട്. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാജിയുടെ ഭാര്യ സജീന ഉൾപ്പെടെ നാല് പേർ നിലവിൽ ചികിത്സയിലാണ്. സജീനയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെത്തുടർന്ന് പോലീസും ആരോഗ്യവകുപ്പും ചേർന്ന് ഹോട്ടൽ അടപ്പിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

article-image

asddasdasads

You might also like

  • NEC

Most Viewed