നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ 2024-26 വർഷത്തെ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും 2026-28 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ചെയ്തു.

കെ. ടി. സലിം, നൗഷാദ് ടി. പി., അബ്ദുൽറഹ്മാൻ അസീൽ എന്നിവരാണ് രക്ഷാധികാരികൾ. ഫാറൂഖ് കെ. കെ (ചെയർമാൻ), ജബ്ബാർ കുട്ടീസ് (ജനറൽ സെക്രട്ടറി), ഹനീഫ് കടലൂർ (ചീഫ് കോഓർഡിനേറ്റർ), നൗഫൽ നന്തി (ട്രെഷറർ), അനസ് ഹബീബ് (ഇന്റേണൽ ഓഡിറ്റർ) എന്നിവരെ പ്രധാന ചുമതലകളിലേക്ക് തിരഞ്ഞെടുത്തു. ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്‌മദ്‌ എന്നിവർ വൈസ് ചെയർമാൻമാരായും ഇല്യാസ് കൈനോത്ത്, ഗിരീഷ് കാളിയത്ത്, ആബിദ് കുട്ടീസ്‌ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും പ്രവർത്തിക്കും. ഇവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്.

ചാപ്റ്ററിന്റെ വനിതാ വിഭാഗവും യോഗത്തിൽ പുനഃസംഘടിപ്പിച്ചു. ജമീല അബ്ദുൽറഹ്‌മാൻ, ആബിദ ഹനീഫ്, സാജിത കരീം എന്നിവരാണ് രക്ഷാധികാരികൾ. അഭി ഫിറോസ് (പ്രസിഡണ്ട്), ജിൽഷ സമീഹ്‌ (സെക്രട്ടറി), സാലിഹ ബഷീർ (ട്രെഷറർ), ഷമീമ ഷബീർ (കോഓർഡിനേറ്റർ), നൗഷിദ നൗഫൽ (വൈസ് പ്രസിഡണ്ട്), മുഫീദ മുജീബ് (ജോയിന്റ് സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ 16 എക്സിക്യൂട്ടീവ് അംഗങ്ങളുമുണ്ട്.

ഭിന്നശേഷി മേഖലയിൽ കൂടുതൽ കരുത്തുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ പുതിയ കമ്മിറ്റിക്ക് സാധിക്കുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

article-image

edgdfg

You might also like

  • NEC

Most Viewed