പവാർ വീണ്ടും രാജ്യസഭയിലേക്കോ? മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി സഞ്ജയ് റാവത്ത്


ഷീബ വിജയൻ

മുംബൈ: ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൻസിപി നേതാവ് ശരദ് പവാർ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. പ്രായം കണക്കിലെടുത്ത് വിട്ടുനിൽക്കുമെന്ന് പവാർ നേരത്തെ പറഞ്ഞിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹം സജീവമായി തുടരണമെന്നാണ് അനുയായികളുടെ താല്പര്യം.

തന്റെ 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലാത്ത നേതാവാണ് ശരദ് പവാർ. മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പവാർ മത്സരിക്കുകയാണെങ്കിൽ അത് ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

article-image

adsdfsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed