സിംസ് സിൽവർ ജൂബിലി ആഘോഷം ‘രജതാരവം’ വർണ്ണാഭമായി; പ്രമുഖരെ ആദരിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ (സിംസ്) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘രജതാരവം’ അദാരി ന്യൂ സീസൺസ് ഹാളിൽ നടന്നു. ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ റവ. ഫാദർ ജോളി വടക്കൻ ചടങ്ങിൽ മുഖ്യതിഥിയായിരുന്നു.

article-image

മനാമ സേക്രട്ട് ഹാർട്ട് ചർച്ച് വികാരിയും റെക്ടറുമായ ഫാദർ ഫ്രാൻസിസ് പി. ജോസഫ്, ഖത്തർ സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ജോയ് ആന്റണി എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.

article-image

സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ചു. സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

കഴിഞ്ഞ 25 വർഷക്കാലം സംഘടനയെ നയിച്ച മുൻ ഭാരവാഹികളെയും, വിവാഹ ജീവിതത്തിലും പ്രവാസ ജീവിതത്തിലും 25 വർഷം പിന്നിട്ട സിംസ് അംഗങ്ങളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും അഞ്ഞൂറോളം സീറോ മലബാർ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി സമുദായത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതുന്നതായി.

article-image

സിംസ് ലേഡീസ് വിംഗ്, ചിൽഡ്രൻസ് വിംഗ്, മ്യൂസിക് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ബെന്നി വർഗീസ്, ലിവിൻ ജിബി എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

സിംസ് ബോർഡ് ഓഫ് ഡയറക്ടർമാരായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്‌സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, പ്രേംജി ജോൺ, സോബിൻ സി. ജോസ്, ജസ്റ്റിൻ ഡേവിസ് എന്നിവരും ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി അരുൺ, ചിൽഡ്രൻസ് വിംഗ് പ്രസിഡന്റ് ഷാർവിൻ ഷൈജു എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

വിവിധ കമ്മിറ്റികളുടെ ഏകോപനം പോളി വിതയത്തിൽ, സജു സ്റ്റീഫൻ, റോയ് ജോസഫ്, അജീഷ് തോമസ്, ഷിനോയ് പുളിക്കൽ, റെജു മൂഞ്ഞേലി, സോജിമോൻ, ഡൈജു, കെവിൻ, ഗോഡ്‌വിൻ, സിബി തോമസ് എന്നിവർ നിർവഹിച്ചു. സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി രേഖപ്പെടുത്തി.

article-image

dfgdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed