സർക്കാരിന് തിരിച്ചടി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാരിന്‍റേത് നയപരമായ തീരുമാനമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിമാനത്താവള നടത്തിപ്പിനായി കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. സംസ്ഥാന സർക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നും ലേല നടപടികൾ സുതാര്യമല്ലെന്നുമാണ് സംസ്ഥാന സർക്കാർ വാദിച്ചിരുന്നത്.
എന്നാൽ ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹതയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.