കൊവിഡ് വിരുദ്ധ പോരാട്ടത്തിന് ഐക്യരാഷ്ട്ര സഭക്ക് സൗദിയുടെ പത്തു കോടി ഡോളര്‍ സഹായം


റിയാദ്: കൊവിഡ് വിരുദ്ധ പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ പത്തു കോടി ഡോളര്‍ നല്‍കി. ആഗോള തലത്തില്‍ കൊവിഡ് പ്രതിരോധത്തിനായാണ് ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ സഹായം നല്‍കിയത്. സൗദി അറേബ്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമിയാണ് ആഗോളതലത്തില്‍ കൊവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്തു കോടി ഡോളറിന്റെ സഹായം നല്‍കിയത്.

യു.എന്‍ പദ്ധതിയുടെ ഭാഗമായി ലോകാരോഗ്യ സംഘടനക്കും യു.എന്‍ ഏജന്‍സികള്‍ നടത്തുന്ന മറ്റു പദ്ധതികള്‍ക്കുമാണ് സഹായം നല്‍കിയത്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചടങ്ങില്‍ അബ്ദുല്ല അല്‍ മുഅല്ലിമി സൗദിയുടെ സഹായം ഔപചാരികമായി കൈമാറി.

You might also like

  • Straight Forward

Most Viewed