സൗ­ദി­യിൽ വി­ദ്യാ­ർ­ത്ഥി­കൾ കു­റഞ്ഞ സ്‌കൂ­ളു­കൾ അടച്ചു­ പൂ­ട്ടു­ന്നു­


റിയാദ് : വിദ്യാർത്ഥികൾ കുറഞ്ഞ സ്‌കൂളുകൾ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്യുന്ന പദ്ധതി വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്നു. ചില സ്‌കൂളുകളിൽ മിനിമം വിദ്യാർത്ഥികളില്ല. ചില സ്‌കൂളുകളിൽ പത്തിൽ കുറവ് വിദ്യാർത്ഥികളാണുള്ളത്. ഈ സ്‌കൂളുകളിൽ നാലു മുതൽ ആറു വരെ അധ്യാപകരുണ്ട്. ഒരു വിദ്യാർത്ഥിക്ക് വർഷത്തിൽ രണ്ടു ലക്ഷം റിയാൽ വരെ വിദ്യാഭ്യാസ മന്ത്രാലയം ചെലവഴിക്കേണ്ടിവരുന്നുണ്ട്.

സൗദിയിൽ നൂറിൽ കുറവ് വിദ്യാർത്ഥികളുള്ള 9553 സ്‌കൂളുകളുണ്ട്. സർക്കാർ സ്‌കൂളുകളുടെ ആകെ എണ്ണം 24,000 ആണ്. ആകെ സ്‌കൂളുകളിൽ 39 ശതമാനത്തിലും വിദ്യാർത്ഥികളുടെ എണ്ണം 100 ൽ കുറവാണ്. ഇത്തരം സ്‌കൂളുകൾ അടച്ചുപൂട്ടുകയോ മറ്റു സ്‌കൂളുകളുമായി ലയിപ്പിക്കുകയോ ചെയ്യുന്നതിനാണ് പുതിയ തീരുമാനം. ഘട്ടംഘട്ടമായാണ് വിദ്യാർഥികൾ കുറഞ്ഞ സ്‌കൂളുകൾ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്യുക. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വൈകാതെ പ്രഖ്യാപിക്കും.

വിദ്യാർത്ഥികൾ കുറഞ്ഞ സ്‌കൂളുകൾ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്യുന്നതിനുള്ള പദ്ധതി നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കിയിരുന്നു. മുൻ വി
ദ്യാഭ്യാസ മന്ത്രി ഖാലിദ് അൽഫൈസൽ രാജകുമാരന്റെ കാലത്തായിരുന്നു ഇത്. ആറു വർഷമായിട്ടും 40 വിദ്യാർത്ഥികളില്ലാത്ത എലിമെന്ററി സ്‌കൂളുകൾ അഞ്ചു മൈൽചുറ്റളവിൽ വേറെ സ്‌കൂളുകളുണ്ടെങ്കിൽ അവയിൽ ലയിപ്പിക്കുന്ന പദ്ധതിയാണ് നേരത്തെ നടപ്പാക്കിയത്.

ചെലവ് കുറക്കുന്നതിനു പുറമെ, അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനും വിദ്യാഭ്യാസ നിലവാരവും സ്‌കൂൾ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനും പുതിയ തീരുമാനം വഴി സാധിക്കും. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ എണ്ണം കുറക്കാമെന്നതും മെയിന്റനൻസ് ചെലവുകൾ കുറക്കാമെന്നതും മറ്റു നേട്ടങ്ങളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed