ചിത്രപ്രദർശന വിലക്ക് വിവാദം: പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച് വി.ഡി. സതീശൻ
ശാരിക
തിരുവനന്തപുരം: ഡൽഹി ബിക്കാനീർ ഹൗസിൽ ചിത്രപ്രദർശനത്തിന് അനുമതി നിഷേധിക്കപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യാതൊരുവിധ സെൻസറിങ്ങോ ഭേദഗതികളോ ഇല്ലാതെ റെയ്ഹാന്റെ ചിത്രങ്ങൾ കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ സംഘടിപ്പിച്ച 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന പ്രദർശനത്തിൽ നിന്ന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സമരമുഖങ്ങളുള്ള ചിത്രങ്ങൾ ഉൾപ്പെടെ 70-ലധികം ഫോട്ടോകള്‍ അധികൃതർ അവസാന നിമിഷം നീക്കം ചെയ്തിരുന്നു.
ദേശീയപതാക ഉൾപ്പെട്ട ചിത്രങ്ങൾ പോലും ഒഴിവാക്കപ്പെട്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, സ്ഥാപനത്തിന്റെ രാഷ്ട്രീയേതര മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ചിത്രങ്ങൾ മാറ്റിയതെന്നാണ് ബിക്കാനീർ ഹൗസ് മാനേജ്‌മെന്റും ബി.ജെ.പിയും നൽകുന്ന വിശദീകരണം.
sdfsf

