പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു
ശാരിക
ന്യൂയോർക്ക്: 'ടോപ്പ് ഗൺ', 'ഏലിയൻ' തുടങ്ങിയ വിഖ്യാത സിനിമകളിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനംകവർന്ന പ്രശസ്ത അമേരിക്കൻ നടൻ ടോം സ്കെറിറ്റ് (93) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1960-കൾ മുതൽ 2020 വരെയുള്ള ആറ് പതിറ്റാണ്ടുകളോളം സിനിമാ-ടെലിവിഷൻ രംഗത്ത് അദ്ദേഹം സജീവമായിരുന്നു. സയൻസ് ഫിക്ഷൻ, യുദ്ധചിത്രങ്ങൾ, കോമഡി തുടങ്ങി വ്യത്യസ്ത ജോണറുകളിലെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം തന്റേതായ കയ്യൊപ്പ് പതിപ്പിച്ചു. 'ടോപ്പ് ഗൺ' സിനിമയിലെ ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ 'വൈപ്പർ', 'ഏലിയൻ' ചിത്രത്തിലെ കപ്പൽ ക്യാപ്റ്റൻ എന്നീ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവുകളായിരുന്നു.
'പിക്കറ്റ് ഫെൻസസ്' എന്ന ടെലിവിഷൻ പരമ്പരയിലെ പ്രകടനത്തിന് 1993-ൽ മികച്ച നടനുള്ള എമ്മി അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മുൻ സൈനികരുടെ ക്ഷേമപ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കാളിയായിരുന്നു.
awda

