ഏഷ്യൻ പാരാ ഗെയിംസ്: ഇന്ത്യയുടെ പ്രീതി പാലിന് വെള്ളി മെഡൽ


ശാരിക

ഡേറ്റ്‌ലൈൻ: ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയുടെ പ്രീതി പാല്‍ വനിതകളുടെ 200 മീറ്റർ ടി35 വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി. ചൊവ്വാഴ്ച ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടന്ന മത്സരത്തില്‍ 29.53 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. ചൈനയുടെ ഷൗ ഷിയ 28.03 സെക്കൻഡില്‍ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി. 2022ലെ ഏഷ്യൻ പാരാ ഗെയിംസില്‍ ഇതേ ഇനത്തില്‍ 32.19 സെക്കൻഡില്‍ നാലാം സ്ഥാനത്തെത്തിയ പ്രീതി ഇത്തവണ തന്റെ പ്രകടനം മെച്ചപ്പെടുത്തി.

കഴിഞ്ഞ തവണത്തേക്കാള്‍ 2.66 സെക്കൻഡ് കുറഞ്ഞ സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ മെഡല്‍ നേട്ടത്തിലേക്ക് നീന്തല്‍ താരം നിരഞ്ജൻ മുകുന്ദനും സംഭാവന നല്‍കി. പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലി എസ്‌എം7 വിഭാഗത്തില്‍ നിരഞ്ജൻ വെങ്കലം നേടി. ട്രാക്കില്‍ സിമ്രാൻ ശർമയും തേജല്‍ബെൻ ദമോറും മികച്ച പ്രകടനം നടത്തി.

വനിതകളുടെ ടി12 വിഭാഗത്തില്‍ സിമ്രാൻ 24.80 സെക്കൻഡില്‍ ഒന്നാമതെത്തി സ്വർണം നേടിയപ്പോള്‍ തേജല്‍ബെൻ 25.23 സെക്കൻഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി. ഇതോടെ അഞ്ചാമത് ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 30 ആയി. ഏഴ് സ്വർണവും 10 വെള്ളിയും 13 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed