20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു: വിജയവാഡയിൽ 4 പേർ അറസ്റ്റിൽ


ശാരിക

ഹൈദരാബാദ്: വിജയവാഡയിലെ പടമറ്റയിൽ 20 രൂപ വിലയുള്ള കുപ്പിവെള്ളം മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് 33 കാരനായ യുവാവിനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിയായ മാസ സായി കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആറുമാസമായി യാദാദ്രി-ഭുവനഗിരിയിലെ ഫാസ്റ്റ് ഫുഡ് കേന്ദ്രത്തിൽ ജോലി ചെയ്തുവരികയായിരുന്ന സായി കുമാർ ഒക്ടോബർ 18-നാണ് വിജയവാഡയിൽ എത്തിയത്. അന്ന് രാത്രി കടയിൽ നിന്ന് കുപ്പിവെള്ളം എടുക്കാൻ ശ്രമിച്ച വിവരം പാൽ വിതരണക്കാരൻ കടയുടമയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് സായി കുമാറിനെ പുറത്തേക്ക് വലിച്ചിറക്കി, കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി ഇലക്ട്രിക് പോസ്റ്റിൽ ബന്ധിച്ച ശേഷം വടികൾ കൊണ്ട് രണ്ടു മണിക്കൂറോളം ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നീട് മറ്റ് രണ്ടുപേർ കൂടി മർദനത്തിൽ പങ്കുചേർന്നു. മർദനമേറ്റ് അവശനായി ബോധംകെട്ടതോടെ പ്രതികൾ സ്ഥലത്തുനിന്ന് മുങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലിസ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed