സൗദിയിലെ കിംഗ് ഫഹദ് വിമാനത്താവളത്തിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ പൗരനും മരിച്ചു
ശാരിക
ന്യൂഡൽഹി: സൗദി അറേബ്യയിലെ ദമാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ മരണം രണ്ടായി. കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടുന്നുവെന്ന് രാജ്യത്തെ സിവിലിയൻ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
സൗദിയിലെ പ്രധാന വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി മുൻകാലങ്ങളിലും ഹൂതികളുടെ ഭാഗത്തുനിന്ന് മിസൈൽ-പ്രൊജക്റ്റൈൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അത്യാവശ്യ ജീവനക്കാരല്ലാത്ത അമേരിക്കൻ ഉദ്യോഗസ്ഥരോട് രാജ്യത്ത് നിന്ന് മടങ്ങിപ്പോകാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടിരിക്കുകയാണ്. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ എത്രയെന്ന് അധികൃതർ വിലയിരുത്തിവരികയാണ്.
െിം്

