ഏഷ്യൻ പാരാ ഗെയിംസ്: തകർപ്പൻ പ്രകടനത്തോടെ ഇന്ത്യയുടെ മെഡൽ നേട്ടം 100 കടന്നു
ശാരിക
ഐച്ചിനഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡലുകൾ തികച്ച് ഇന്ത്യയുടെ ഐതിഹാസിക കുതിപ്പ്. മത്സരങ്ങളുടെ അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡുകളോടെ സ്വർണം കൊയ്ത ഇന്ത്യ നിലവിൽ മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. പുരുഷന്മാരുടെ 400 മീറ്റർ ടി 44 വിഭാഗത്തിൽ സന്ദീപ് കുമാറും, ജാവലിൻ ത്രോ എഫ് 37/38 വിഭാഗത്തിൽ ഹനിയും പുതിയ ലോക റെക്കോർഡുകളോടെ സ്വർണം സ്വന്തമാക്കി.
400 മീറ്ററിൽ 52.28 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സന്ദീപ് കുമാർ റെക്കോർഡ് നേട്ടത്തോടെ സ്വർണമണിഞ്ഞത്. ഈ ഇനത്തിൽ 53.61 സെക്കൻഡിൽ ഓടിയെത്തിയ ഇന്ത്യയുടെ അജയ് കുമാർ ഗെയിംസ് റെക്കോർഡോടെ വെങ്കലം നേടി. പാക്കിസ്ഥാന്റെ നൂർ അൽസാനാണ് വെള്ളി. ജാവലിൻ ത്രോയിൽ 60.49 മീറ്റർ ദൂരം എറിഞ്ഞാണ് ഹനി സ്വർണം നേടിയത്. മുൻപ് ഡിസ്കസ് ത്രോയിലും ഹനി വെങ്കലം നേടിയിരുന്നു. കൂടാതെ ബാഡ്മിന്റൺ സിംഗിൾസ് എസ്.എൽ 3 വിഭാഗത്തിൽ നിതേഷ് കുമാർ സ്വർണവും പ്രമോദ് ഭഗത് വെള്ളിയും നേടി. പാരാ ആർച്ചറിയിൽ ചൈനയെ തോൽപ്പിച്ച് ഹർവീന്ദർ സിംഗ് - വിജയ് സഖ്യം സ്വർണം സ്വന്തമാക്കി. നിലവിൽ 25 സ്വർണവും 32 വെള്ളിയും 43 വെങ്കലവുമടക്കം 100 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
asdds

