നെടുമ്പാശേരി മിനി കൂപ്പർ അപകടം: ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ പരിശോധനയ്ക്കായി ജർമനിയിലേക്ക് അയക്കും
ശാരിക
കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പെട്ട മിനി കൂപ്പർ കാറിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (EDR) വിവരങ്ങൾ ലഭിക്കാൻ വൈകും. കാറിന്റെ ഇഡിആർ ജർമനിയിലെ ബിഎംഡബ്ല്യു ആസ്ഥാനത്തെ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ പൊലീസിന് കൈമാറുകയുള്ളൂ. കമ്പനിയുടെ സ്വകാര്യതാനയങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അതേസമയം, അപകടത്തിൽ മരണപ്പെട്ട ഗോപികയുടെ കുടുംബം സർക്കാരിന് പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്.
കേസിൽ അഡ്വ. ജോൺ എസ്. റാൽഫിനെ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രികൾക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു. കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ്. ആന്റോ, അമീൻ ഷാ എന്നിവർ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഈ മാസം 11-ന് പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ ദേവിക സന്തോഷ്, ഗോപിക, ഇയാസ് എന്നിവരാണ് ജീവൻ വെടിഞ്ഞത്.
szzf

