വ്യാജ സിക്ക് ലീവ് സർട്ടിഫിക്കറ്റ് തട്ടിപ്പ്: ക്ലിനിക്ക് ജീവനക്കാരിക്കും സംഘത്തിനും തടവും നാടുകടത്തലും വിധിച്ച് ദുബായ് കോടതി


ശാരിക

ദുബൈ: ജീവനക്കാർക്ക് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകി പെയ്ഡ് സിക്ക് ലീവ് തട്ടിപ്പിന് കളമൊരുക്കിയ ക്ലിനിക്ക് ജീവനക്കാരിക്കും കൂട്ടുപ്രതികൾക്കും തടവുശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ശിക്ഷാകാലാവധിക്കുശേഷം പ്രവാസികളായ പ്രതികളെ നാടുകടത്താനും വലിയ തുക പിഴയും സാമ്പത്തിക നഷ്ടപരിഹാരവും ഈടാക്കാനും കോടതി ഉത്തരവിട്ടു.

രോഗികളെ നേരിട്ട് പരിശോധിക്കാതെ പഴയ തീയതികൾ വച്ചും, ഡോക്ടർമാരുടെ വ്യാജ ഡിജിറ്റൽ ഒപ്പുകൾ പതിപ്പിച്ചും ക്ലിനിക്കിന്റെ ഹെൽത്ത് പോർട്ടൽ ദുരുപയോഗം ചെയ്താണ് ഇവർ വ്യാജ രേഖകൾ നിർമിച്ചിരുന്നത്. ഓരോ സർട്ടിഫിക്കറ്റിനും 100 മുതൽ 1000 ദിർഹമിലധികം വരെ ഈടാക്കിയിരുന്നു. കമ്പനിയിലെ ജീവനക്കാർക്കിടയിൽ അസ്വാഭാവികമായ രീതിയിൽ സിക്ക് ലീവുകൾ വർധിച്ചതോടെ എച്ച്.ആർ വിഭാഗം നടത്തിയ പരിശോധനയിലാണ് ഒരേ ക്ലിനിക്കിന്റെ പേരിലുള്ള വ്യാജ രേഖകൾ തിരിച്ചറിഞ്ഞതും പൊലിസിൽ പരാതി നൽകിയതും.

ക്ലിനിക്കിലെ ക്ലർക്കും കമ്പനിയിലെ ചില ജീവനക്കാരും ചേർന്നാണ് ഈ കോർപറേറ്റ് തട്ടിപ്പ് നടത്തിയത്. വ്യാജ രേഖാ നിർമാണം, വിശ്വാസവഞ്ചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് കോടതി കർശന നടപടി സ്വീകരിച്ചത്.

article-image

sesg

You might also like

  • Lulu Exchange
  • Straight Forward

Most Viewed