ജുബൈൽ തീരത്തിന് സമീപം സമുദ്രപാതയിൽ രണ്ട് കപ്പലുകൾക്ക് നേരെ അജ്ഞാത ആക്രമണം; ജീവനക്കാർ സുരക്ഷിതർ
ഷീബ വിജയൻ
ജുബൈലിന് സമീപം സമുദ്രപാതയിൽ രണ്ട് കപ്പലുകൾക്ക് നേരെ അജ്ഞാത ആക്രമണമുണ്ടായതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ജുബൈലിന് വടക്കുകിഴക്കായി 68 നോട്ടിക്കൽ മൈൽ അകലെവെച്ച് അജ്ഞാത വസ്തുവിന്റെ ആക്രമണത്തിന് ടാങ്കർ ഇരയായതായും, ഇതിന് പുറമെ മറ്റൊരു ടാങ്കറിന് നേരെ ചെറിയ ബോട്ടിലെത്തിയ റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡ് ആക്രമണത്തിൽ കപ്പലിന്റെ പിൻഭാഗത്തിന് കേടുപാടുകൾ പറ്റിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രണ്ട് സംഭവങ്ങളിലും കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും പാരിസ്ഥിതിക ആഘാതങ്ങളോ മറ്റ് വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
zzxzcxcxz

